മുണ്ടക്കയം: പ്രളയബാധിത മേഖലയിലെ കാഴ്ചകൾ കാണാനും സെൽഫിയെടുക്കാനും ആളുകൾ കൂട്ടത്തോടെ എത്തിയത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമായി. ഇത്തരക്കാരുടെ വാഹനങ്ങൾ മൂലം മണിക്കൂറുകളോളമാണ് മുണ്ടക്കയം ടൗൺ മുതൽ കൂട്ടിക്കൽ ടൗൺ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് ഉണ്ടായത്. രോഗികളെ ആശുപത്രികളിൽ എത്തിക്കാൻ പോലും കഴിയാത്തവിധം റോഡിൽ തിരക്ക് അനുഭപ്പെട്ടു. വിവിധ മേഖലകളിൽ നിന്ന് വ്യാപക പരാതി ഉയർന്നതോടെ മുണ്ടക്കയം- കൂട്ടിക്കൽ പാതയിൽ പറത്താനം റോഡ് ജംഗ്ഷനിലും കൊക്കയാർ പഞ്ചായത്ത് അതിർത്തിയിലും പൊലീസ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് ആവശ്യ വിഭാഗത്തെ മാത്രം കയറ്റി വിടുന്ന സംവിധാനം ഏർപ്പെടുത്തി.
മൂന്ന് ദിവസങ്ങളായി ചപ്പാത്ത് മേഖല വാഹനം നിർത്തിയിട്ട് സെൽഫ് എടുക്കുന്നവരെയും സോഷ്യൽ മീഡിയയിൻ ലൈവ് ചെയ്യുന്നവരെയും കൊണ്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇവരുടെ വരവ് കൊണ്ട് ഏറെ ദുരിതം അനുഭവിച്ചത് സന്നദ്ധ പ്രവർത്തകരാണ്.