കോട്ടയം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനുള്ള ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്റെ സിറ്റിംഗ് 27ന് കോട്ടയം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 50 പേർക്ക് മാത്രമാണ് പ്രവേശനം. രാവിലെ 10.30 മുതൽ ഉച്ചക്ക് 2.30 വരെയുള്ള സമയത്ത് നിവേദനങ്ങൾ നൽകിയവർക്ക് അതിൽ പറയുന്ന കാര്യങ്ങൾ സംബന്ധിച്ച് തെളിവുകൾ ഹാജരാക്കാം. ഹാജരാക്കുന്നവ ർ 04842993148 എന്ന ഫോൺ നമ്പരിൽ കമ്മിഷൻ ഓഫീസിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം അനുവദിക്കുന്നതെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു.