കോട്ടയം: കിടങ്ങൂർ കുഞ്ചൻ നമ്പ്യാർ സാംസ്‌കാരിക സമിതിയുടെയും കോട്ടയം പച്ചില സാംസ്‌കാരിക സമിതിയുടെയും ആഭിമുഖ്യത്തിൽ 23ന് രാവിലെ 11ന് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ നെടുമുടി വേണു അനുസ്മരണം നടക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, പ്രേം പ്രകാശ്, സജി നന്തിയാട്ട്, രാജാ ശ്രീകുമാർ വർമ്മ, പ്രസന്നൻ ആനിക്കാട്, പി.ഡി സുരേഷ്, ടി.പി പ്രശാന്ത്്, വി.എം ജോസഫ്, കെ.കെ. ഗോപിനാഥൻ ,സഞ്ജീവ് വി.പി. നമ്പൂതിരി, രാജു ആനിക്കാട് എന്നിവർ പങ്കെടുക്കും.