കോട്ടയം: കൂട്ടിക്കൽ പഞ്ചായത്തിലും വിവിധ മേഖലകളിലും കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും നടത്താനിരുന്ന എ.ഐ.വൈ.എഫ് കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പരിപാടികൾ ചുരുക്കി. സമ്മേളന ദിവസത്തെ ചിലവ് വരുന്ന തുക ദുരിത ബാധിത പ്രദേശത്തെ പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കും. ഉദ്ഘാടന സമ്മേളനം മാറ്റി 23ന് പ്രതിനിധി സമ്മേളനം മാമ്മൻ മാപ്പിള ഹാളിൽ രാവിലെ നടക്കും. എ.ഐ.വൈ.എഫ് ദേശീയ സെക്രട്ടറിയും റവന്യു മന്ത്രിയുമായ അഡ്വ കെ.രാജൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ അഡ്വ വി.ബി ബിനു അദ്ധ്യക്ഷത വഹിക്കും. പി.പ്രദീപ് പ്രവർത്തന റിപ്പോർട്ടും മനോജ് ജോസഫ് ഭാവി പ്രവർത്തന പരിപാടിയും അവതരിപ്പിക്കും. മഹേഷ് കക്കത്ത്, അഡ്വ ആർ സജിലാൽ, സി.കെ ശശരിധരൻ, പി.എസ്.എം ഹുസൈൻ, അഡ്വ പി.ഗവാസ്, സി.കെ ആശ, ജോൺ വി.ജോസഫ്, ന്നദു ജോസഫ്, ലീനമ്മ ഉദയകുമാർ, എബി കുന്നേപ്പറമ്പിൽ എന്നിവർ പങ്കെടുക്കും.