sarin

ചങ്ങനാശേരി: കുറിച്ചിയിലെ ഹോട്ടലുടമ സരിൻ മോഹനൻ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കാനറാ ബാങ്ക് കുറിച്ചി ശാഖയിൽ നൽകിയ മുദ്രാ വായ്പ നിസ്സാര കാര്യങ്ങൾ പറഞ്ഞ് മടക്കിയ ശാഖ മുൻ മാനേജർക്കെതിരെ നടപടി സ്വീകരിക്കുമെന്നും യാതൊരു ഉപാധിയും കൂടാതെ സരിന്റെ ഭാര്യയ്ക്ക് ലോൺ അനുവദിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ബാങ്ക് റീജിയണൽ മാനേജർ ഇക്കാര്യം ഉറപ്പു നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കുറിച്ചി ഔട്ട് പോസ്റ്റിലുള്ള റെസ്റ്റോറന്റിന്റെ പേരിൽ കാനറ ബാങ്കിൽ നിന്ന് മുദ്രാ ലോണിനു വേണ്ടി സമീപിച്ചെങ്കിലും മാനേജർ നൽകിയില്ലെന്ന കാര്യം സരിന്റെ കുടുംബം കുറിച്ചിയിലെ വീട്ടിലെത്തിയ എം.പി യുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.