പൊൻകുന്നം: പ്രളയം മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ ആറ്, തോട് പുറമ്പോക്കുകളിൽ താമസിച്ചവരിൽ വീട് നഷ്ടപ്പെട്ടവർക്കും വാസയോഗ്യമായ ഭുമി ഇല്ലാത്തവർക്കും മേഖലയിൽ തന്നെ സ്ഥലവും വീടും നൽകണമെന്നും നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ദലിത് സംയുക്ത സമിതി ജില്ലാ ചെയർമാൻ ജെയ്‌നി മറ്റപ്പള്ളി ആവശ്യപ്പെട്ടു.