road-cleaning
അഞ്ചാം മൈൽ ആദിവാസി കുടിയിലേക്ക് ഒഴുകി എത്തിയ കല്ലും മണ്ണും നീക്കം ചെയ്യുന്നു


അടിമാലി: ദേശീയ പാതയിൽ നിന്നും ഒഴുകിയെത്തി ആദിവാസി കുടിക്ക് ഭീഷണിയായിരുന്ന കല്ലും മണ്ണും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നീക്കം ചെയ്തു.അടിമാലി പഞ്ചായത്തിൽ ഇരുപതാം വാർഡിൽപ്പെട്ട അഞ്ചാം മൈൽ ആദിവാസി കുടിയിലേക്കാണ് ബുധനാഴ്ച്ച വൈകുനേരം ഉണ്ടായ ശക്തമായ മഴയിലാണ് കല്ലും, മണ്ണും ഒഴുകി എത്തിയത്. ഇത് മൂലം ആറ് കുടുംബങ്ങളെ കളക്ടർ ഇടപ്പെട്ട് മാറ്റി പാർപ്പിച്ചിരുന്നു. സംഭവം അറിഞ്ഞ് ബുധനാഴ്ച വൈകുനേരം അടിമാലി വില്ലേജ് ഓഫീസറുടെ നേത്യത്വത്തിൽ ഉദ്യോഗസ്ഥർ എത്തിയാണ് ആറ് കുടുംബങ്ങളെ മാറ്റിയത്. പഴമ്പിള്ളിച്ചാൽ ദുരുന്തം ഉണ്ടായപ്പോൾ ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്താണ് കല്ലും മണ്ണും ഒലിച്ചെത്തിയത്. ഇതാണ് ഭീതി പരത്തിയത്.വ്യാഴാഴ്ച രാവിലെ ബ്ലോക്ക് മെമ്പർ ക്യഷ്ണമൂർത്തി , വാർഡ് അംഗം ദീപ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ കുടിനിവാസികളുടെ സഹകരണത്തോടെ കല്ലും മണ്ണും നീക്കുകയായിരുന്നു. ദേശീയപാതയോരത്തെ അഞ്ചാം മൈൽ കുടിയിലെ ജസ്റ്റിൻ നാഗൻ, പാറുകുട്ടി, ഷിജു, രശ്മി, ചന്ദ്രിക, ഗോപാലൻ എന്നിവരുടെ കുടുംബങ്ങളെയാണ് സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയത്. ദേശീയപാതയുടെ അടിവാരത്തിലാണ് ആദിവാസി കുടി. ഇവർ ഇന്നലെ കുടിയിൽ തിരിച്ചെത്തി.