കോട്ടയം: സി.എസ്.ബി ബാങ്ക് സമരത്തിന്റെ രണ്ടാം ദിവസവും ജില്ലയിൽ ശാഖകൾ അടഞ്ഞുകിടന്നു. കോട്ടയം ശാഖയുടെ മുന്നിൽ നടന്ന പ്രതിഷേധം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ വി.കെ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു കോട്ടയം ഏരിയ സെക്രട്ടറി സുനിൽ തോമസ്, സി.ഐ.ടി.യു കോട്ടയം ജില്ലാ കമ്മിറ്റി അംഗം പി.ഐ ബോസ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ബിനോയ്, ബെഫി ജില്ലാ സെക്രട്ടറി വി.പി ശ്രീരാമൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് മുഴുവൻ ബാങ്ക് ജീവനക്കാരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തും.