വൈക്കം: തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീ മഹാദേവ ക്ഷേത്രം പുനർനിർമ്മിക്കുന്നതിന് മുന്നോടിയായി ബാലാലയ പ്രതിഷ്ഠ നടന്നു. ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ തന്ത്രി, മേൽശാന്തി സിബിൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. ചടങ്ങുകൾക്ക് ശാഖാ വൈസ് പ്രസിഡന്റ് വി.എൻ റെജിമോൻ, സെക്രട്ടറി കെ.ജി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പുതിയ ക്ഷേത്രം നിർമ്മിക്കുന്നതിന് ആദ്യ ശില സമർപ്പണം. ജെന്റിൽ മാൻ ചിറ്റ്‌സ് ഫണ്ട് മാനേജിംഗ് ഡയറക്ടർ കെ.ബാബു നിർവഹിച്ചു.