പൊൻകുന്നം: ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിനെ പ്രളയബാധിത പഞ്ചായത്തായി പ്രഖ്യാപിച്ച് ധനസഹായ പാക്കേജ് ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി. ചിറക്കടവിൽ നിരവധി വീടുകൾ തകർന്നു, കടകളിൽ വെള്ളം കയറി. റോഡുകളും കലുങ്കുകളും പാലങ്ങളും തകർന്നു. റോഡുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞത് മൂലം വൻ നാശമുണ്ട്. കുടിവെള്ള വിതരണം തകരാറിലായി. മലിനജലം നിറഞ്ഞ കിണറുകൾ ഉപയോഗശൂന്യമായി. പ്രാഥമിക വിലയിരുത്തലിൽ 50 കോടി രൂപയിലേറെ നഷ്ടമാണ് കണക്കാക്കുന്നത്. ഐകകണ്‌ഠേനയാണ് പ്രമേയം അംഗീകരിച്ചത്.