poverty

കോട്ടയം: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുമെന്ന് ഇതിനായുള്ള സംസ്ഥാന കമ്മിഷൻ ചെയർമാൻ ജസ്റ്റീസ് എം.ആർ ഹരിഹരൻ നായർ പറഞ്ഞു. ഇന്നലെ മേഖലാ ഹിയറിംഗിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുമാനവും തുണയുമില്ലാതെ കഴിയുന്നവർ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ , ചികിത്സയിൽ കഴിയുന്നവർ തുടങ്ങിയവരുടെ പ്രശ്‌നങ്ങൾ മനസിലാക്കി സഹായങ്ങൾ ലഭ്യമാക്കാനാണ് ഉദ്ദ്യേശിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി എല്ലാ തദ്ദേശ സ്ഥാപന വാർഡുകളിലും പിന്നാക്കം നിൽക്കുന്ന അഞ്ച് കുടുംബങ്ങളിൽ സാമ്പിൾ സർവേ നടത്തും.