ചങ്ങനാശേരി: ശിവഗിരിമഠം ഗുരുധർമ്മ പ്രചരണ സഭ തൃക്കൊടിത്താനം യൂണിറ്റ് പ്രവർത്തക കൺവൻഷൻ നടന്നു. കേന്ദ്ര പി.ആർ.ഒ ഇ.എം സോമനാഥൻ ഉദ്ഘാടനം നിർവഹിച്ചു. സഭാ ജില്ലാ സെക്രട്ടറി സുകുമാരൻ വാകത്താനം അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ഉപദേശകസമിതി അംഗം ആർ.സലിംകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രകാശിനീ ഗണേശൻ, രാമകൃഷ്ണൻ നാലുകോടി, ഡോ ലീലാ രാജേന്ദ്രൻ, പൊന്നമ്മ രാധാകൃഷ്ണൻ , ശിവപാൽ എന്നിവർ പങ്കെടുത്തു.