അടിമാലി: ദേശീയ പാതയിൽ നിന്നും ഒഴുകിയെത്തി ആദിവാസി കുടിക്ക് ഭീഷണിയായിരുന്ന കല്ലും മണ്ണും നീക്കം ചെയ്തു.അടിമാലി അഞ്ചാം മൈൽ ആദിവാസി കുടിയിലേക്കാണ് ശക്തമായ മഴയിൽ കല്ലും, മണ്ണും ഒഴുകി എത്തിയത്. ഇത് മൂലം ആറ് കുടുംബങ്ങളെ കളക്ടർ ഇടപ്പെട്ട് മാറ്റി പാർപ്പിച്ചിരുന്നു. പഴമ്പിള്ളിച്ചാൽ ദുരുന്തം ഉണ്ടായപ്പോൾ ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്താണ് കല്ലും മണ്ണും ഒലിച്ചെത്തിയത്. ഇതാണ് ഭീതി പരത്തിയത്. വ്യാഴാഴ്ച രാവിലെ ബ്ലോക്ക് മെമ്പർ ക്യഷ്ണമൂർത്തി , വാർഡ് അംഗം ദീപ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ കുടിനിവാസികളുടെ സഹകരണത്തോടെ കല്ലും മണ്ണും നീക്കുകയായിരുന്നു.