kumaran

വൈക്കം : മഹാദേവ ക്ഷേത്ര വാർഡിലെ കാലാക്കൽ റോഡിൽ നിന്ന് തുടങ്ങി അന്ധകാരതോടിന്
സമാന്തരമായി വടക്കേ നടയിൽ എത്തുന്ന റോഡിന് പഴയ കാല സിനിമ, നാടക നടൻ കാലാക്കൽ കുമാരന്റെ പേര് നൽകാൻ അനുമതി. ഇതോടനുബന്ധിച്ച് ലയൺസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിന്റെയും കാലാക്കൽ കുമാരൻ മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണത്തിന്റെയും ഉദ്ഘാടനം സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് പ്രദീപ് മാളവിക നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കെ.ബി.ഗിരിജകുമാരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാല കാലാക്കൽ, സുകുമാരൻ , വൈക്കം ശ്രീജിത്ത്, സലിം കാലാക്കൽ എന്നിവർ പ്രസംഗിച്ചു.