ഭരണങ്ങാനം: ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലൂടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുമ്പോൾ പരിവർത്തിത ക്രൈസ്തവർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ദളിത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ യോഗം ഉദ്ഘാടനം ചെയ്തു. കെ.ജെ ജോസഫ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, രാമചന്ദ്രൻ അള്ളുംപുറം, സിബി കട്ടകത്ത്, എ.റ്റി ജോസഫ്, ജിമ്മി ചന്ദ്രൻകുന്നേൽ, മാർട്ടിൻ കവിയിൽ, സനിൽ ചോക്കാട്ടുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജോമി ജോർജ് (പ്രസിഡന്റ്), ടോമി അരീക്കൽ (വൈസ് പ്രസിഡന്റ് ), ജോസുകുട്ടി സെബാസ്റ്റ്യൻ (ട്രഷറർ), വിജയൻ കുന്നേമലയിൽ (സെക്രട്ടറി), ഫിലോമിന ആന്റണി (വനിതാ പ്രതിനിധി), എ.റ്റി ജോസഫ് അരീക്കൽ, ജിനു പി.എസ് പാറയിൽ, സന്തോഷ് കള്ളിയ്ക്കൽ, സണ്ണി മുതുകുളം (നിയോജകമണ്ഡലം പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു.