kobgopinadhan83

കോട്ടയം: പ്രസന്ന, മാളവിക എൻജിനീയറിംഗ് വർക്‌സ് ഉടമ കോടിമത പ്രസന്നഭവനിൽ കെ.വി. ഗോപിനാഥൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ കരുനാഗപ്പള്ളി കല്ലേലിൽഭാഗം വിളയിൽ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: കെ.ജി. ഗോപകുമാർ (ജന.സെക്രട്ടറി, അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക് ഷോപ്‌സ് ), കെ.ജി. ശിവപ്രസാദ് (അദ്ധ്യാപകൻ, എസ്.എൻ. യു.പി. സ്‌കൂൾ, തറയിൽകുന്ന്), കെ.ജി. അനിൽകുമാർ (പ്രസന്ന എൻജിനീയറിംഗ് വർക്‌സ്, കോടിമത), പരേതയായ പ്രസന്നകുമാരി. മരുമക്കൾ: ഗീത ഗോപകുമാർ, രാഖി ശിവപ്രസാദ്, അഞ്ജു അനിൽ കുമാർ. സംസ്‌കാരം ഇന്ന് 1.30ന് കരുനാഗപ്പള്ളിയിൽ മരുതൂർകുളങ്ങര വടക്ക് കൊച്ചയത്ത് വീട്ടുവളപ്പിൽ.