കോട്ടയം: ജാക്ക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ചക്ക, കൂൺ, തേൻ കാർഷിക വിപണനമേളയ്ക്ക് ഇന്ന് തുടക്കം. നാട്ടകം മറിയപ്പള്ളിയിൽ തടത്തിൽ ബിൽഡിംഗിലാണ് മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഒരു വീട്ടിൽ ഒരു പ്ലാവ് എന്ന ലക്ഷ്യത്തോടെ ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന വിവിധ കാർഷിക വിളകളുടെ തൈകളും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനസമയം. പ്രവേശനം സൗജന്യം.