പൊൻകുന്നം : പേമാരിയിൽ ഒലിച്ചുപോയ ചെറുവള്ളി പാലം പുനർനിർമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ. പുനലൂർ മുവാറ്റുപുഴ സംസ്ഥാനപാതയിൽ ചിറക്കടവ് മണിമല പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുവള്ളി പാലം ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജിനൊപ്പം മന്ത്രി സന്ദർശിച്ചു.. ചെറുവള്ളി സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡെന്നി നെടുമ്പതാലിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജി പാമ്പൂരി, ചിറക്കടവ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.സുമേഷ് ആൻഡ്രൂസ്, ഷാജി നല്ലേപ്പറമ്പിൽ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.