അടിമാലി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ജെ.സി.ബി ഓപ്പറേറ്ററുടെ സഹായി പുനലൂർ തൊള്ളിക്കോട് വിദ്യാഭവനിൽ എം.വിഷ്ണു (20) വിനെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ച്കാരിയെ
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ 20 ന്
തട്ടിക്കൊണ്ടു പോകുകയായിരുന്നു.തുടർന്ന് തൊള്ളിക്കോടുള്ള ആൾ താമസമില്ലാത്ത വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.എച്ച്. ഒ വി.കുമാർ ,എസ്.ഐ സജി എൻ.
പോൾ, എ.എസ്.ഐ ബിൻസ് തോമസ് , സിപിഒ എ.വി. ചൈത്ര എന്നിവരുൾപ്പെട്ട പൊലീസ് സംഘം മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അടിമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻഡ് ചെയ്തു.