കോട്ടയം: നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ആ‌ർ.ടി.സി ഡിപ്പോയിലെ ഒഴിപ്പിക്കൽ ഏറെക്കുറെ പൂർത്തിയായി. യൂണിയൻ ഓഫീസും അനുബന്ധ ഓഫീസുകളും മാറ്റി. ഒന്നോ രണ്ടോ കടകൾ മാത്രമാണ് മാറ്റാനുള്ളത്. അടുത്ത ആഴ്‌ച ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു മാറ്റുമെന്നാണ് സൂചന. പൊളിക്കുന്ന സമയത്ത് ബസുകൾക്ക് സ്റ്റാന്റിൽ പ്രവേശനം ഉണ്ടായിരിക്കില്ല. കോടിമതയിൽനിന്നും ഏറ്റുമാനൂരിൽ നിന്നുമായിരിക്കും ഈ സമയത്ത് ബസുകൾ ഓപ്പറേറ്റ് ചെയ്യുക.

ടെർമിനൽ നിർമ്മാണം പുരോഗമിക്കുകയാണ്. ആറായിരം ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. തീയറ്റർ റോഡിനോട് ചേർന്നുള്ള ഒരു നില കെട്ടിടത്തിന്റെ നിർമ്മാണമാണ് ആദ്യം. ഇതിന്റെ റൂഫിംഗും ടൈലിംഗുമാണ് ബാക്കിയുള്ളത്. ഇവിടെ ടോയ്‌ലറ്റ് കൂടി പൂർത്തിയാകുന്നതോടെ നിലവിലുള്ള കംഫർട്ട് സ്റ്റേഷൻ പൊളിച്ചു മാറ്റും.