nurse

തലയോലപ്പറമ്പ് : പ്രധാനമന്ത്റി കൗശൽ വികാസ് യോജന സെന്ററിൽ നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെയും ഡിസ്ട്രിക്ട് സ്‌കിൽ ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെയും സഹകരണത്തിൽ നടത്തുന്ന 4 മാസം ദൈർഘ്യമുള്ള നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്‌സ് സൗജന്യമാണ്. 125 രൂപ ദിനബത്ത ലഭിക്കും. താല്പര്യമുള്ളവർ പത്താം ക്ലാസ് സർട്ടിഫിക്ക​റ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, 2 ഫോട്ടോ എന്നിവയുമായി തലയോലപ്പറമ്പ് ഐ.സി.എം കമ്പ്യൂട്ടേഴ്‌സിൽ പ്രവർത്തിക്കുന്ന പി.എം.കെ.വി.വൈ സെന്ററിൽ ശനി,ഞായർ ദിവസങ്ങളിലായി നേരിട്ട് എത്തണം. ഫോൺ: 8086055533.