വൈക്കം : മൂത്തേടത്തുകാവ് ക്ഷേത്ര ഭാരവാഹികളുടെയും ഭക്തരുടെയും നേതൃത്വത്തിൽ നിയുക്ത ശബരിമല മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിക്ക് സ്വീകരണം നല്കി. ക്ഷേത്ര കാര്യ ദർശി ആനത്താനത്ത് ഇല്ലത്ത് എ.ജി.വാസുദേവൻ നമ്പൂതിരി , മുൻ ശബരിമല മേൽശാന്തിമാരായ ഇണ്ടംതുരുത്തി മുരളിധരൻ നമ്പൂതിരി , ഇടമന ദാമോധരൻ നമ്പൂതിരി , മുരിങ്ങൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി , ക്ഷേത്രം മേൽശാന്തി എ.വി.ഗോവിന്ദൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.