group

പെരുവ : സോഷ്യൽ ജസ്​റ്റീസ് ഫോറം സംഘടിപ്പിക്കുന്ന 'ഹൃദയപൂർവ്വം അമ്മയ്‌ക്കൊപ്പം' സ്‌നേഹക്കൂട്ടായ്മ നാളെ രാവിലെ 10.30ന് പെരുവ ഗവ: ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രസിഡന്റ് കെ.എം.വർഗീസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് യു. ഐസക് അദ്ധ്യക്ഷത വഹിക്കും. കുഞ്ഞിളം കൈയ്യിൽ സമ്മാനം പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവൻ നായരും പ്രതിഭാ സംഗമം പേരന്റ്‌സ് ഫോറം കോ ഓർഡിനേ​റ്റർ വി.എം.മോഹൻദാസും ഉദ്ഘാടനം ചെയ്യും. വിവിധ സ്‌കൂൾ പി.ടി.എ.കളിലെ മികച്ച പ്രവർത്തകരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ ജോസഫ് ആദരിക്കും. പ്രിൻസിപ്പൽ കെ.എം.ബാലമുരളീകൃഷ്ണയ്ക്ക് ലീഡേഴ്‌സ് എക്‌സലൻസ് അവാർഡ് നൽകും.