പാലാ : കൊവിഡ് മഹാമാരിയെ തുടർന്ന് ഏതാണ്ട് ഒന്നര വർഷക്കാലമായി അടച്ചിട്ടിരുന്ന നഗരസഭ വക കുമാരനാശാൻ സ്മാരക ചിൽഡ്രൻസ് പാർക്ക് നാളെ വൈകിട്ട് 4 മുതൽ പ്രവർത്തനസജ്ജം ആയിരിക്കുമെന്ന് നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു. 48.5 ലക്ഷം രൂപ പ്ലാൻഫണ്ടിൽ നിന്ന് ചെലവഴിച്ച് നിർമ്മിതി മുഖാന്തിരം നവീകരിച്ച പഴയ പാർക്ക് പൊതുജനങ്ങൾക്കായി നേരത്തെ തുറന്നു കൊടുത്തിരുന്നു. ഇനിയും എല്ലാദിവസവും വൈകിട്ട് നാലുമുതൽ എട്ടു വരെയായിരിക്കും പാർക്കിന്റെ പ്രവർത്തനസമയം. നഗരഹൃദയഭാഗത്ത് നിന്ന് ഏകദേശം 1കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്ന പാർക്കിൽ കുട്ടികൾക്കായുള്ള നിരവധി റൈഡറുകൾ ഉൾപെടുത്തിയിട്ടുണ്ട്.