കുമരകം : ജെട്ടിയിൽ ജലഗതാഗത വകുപ്പിന്റെ ബോട്ട് കെട്ടാൻ ഒടുവിൽ തെങ്ങിൻകുറ്റി വീണ്ടും സ്ഥാപിച്ചു. ബോട്ട് ജീവനക്കാരുടെയും യാത്രക്കാരുടെയും ഏറെ നാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. ബോട്ടിന്റെയും ജെട്ടിയുടെയും സുരക്ഷിതത്വത്തിനായി നാട്ടിയിരുന്ന തെങ്ങിൻ കുറ്റികൾ കാലപ്പഴക്കത്തിൽ തകർന്നിട്ട് ആറു മാസത്തിലേറെ ആയി. ഇതോടെ ബാേട്ട് അടുപ്പിക്കാനും തിരിക്കാനും ജീവനക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്നു. ബോട്ട് തിരിക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ജെട്ടിയിൽ ബാേട്ട് ഇടിക്കുന്നതും പതിവായിരുന്നു. ഇത് അടുത്തിടെ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രത്തിന് കേടുപാടുകളും യാത്രാ ബാേട്ടിനു തകരാറുകളും സംഭവിക്കാൻ കാരണമായി. ഒടിഞ്ഞ കുറ്റിയിലും കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണിലും മറ്റും താത്ക്കാലികമായാണ് ജീവനക്കാർ ഇതുവരെ ബോട്ട് കെട്ടിയിരുന്നത്. ഇറിഗേഷൻ വകുപ്പിന്റെ കരാർ തൊഴിലാളികളാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.