pc

കോട്ടയം: ഉരുൾപൊട്ടൽ മേഖലയിലടക്കം ഡിസാസ്റ്റർ മാനേജ്മെന്റ് പരാജയപ്പെട്ടതായി ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ആരോപിച്ചു. 2018ലെ പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് പോലും സഹായമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. നികുതി നിഷേധമുൾപ്പെടെയുള്ള സമര മാർഗങ്ങൾ ആലോചിക്കേണ്ടി വരുമെന്നും ജോർജ് പറഞ്ഞു. കൂട്ടിക്കലെ പാറമട ലോബിയുമായി തനിക്കു ബന്ധമുണ്ടെന്ന സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആരോപണം ജോർജ് തള്ളി. സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് കാര്യമില്ല. കൂട്ടിക്കല്ലിലെ എട്ടു പാറമട പൂട്ടിച്ചത് താനായിരുന്നു. പാറമട ലോബിയുടെ വാഹനത്തിൽ എം.എൽ. എ ബോർഡ് വെച്ചാണ് കുളത്തുങ്കൽ സഞ്ചരിക്കുന്നതെന്നും ജോർജ് ആരോപിച്ചു