പാലാ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായി ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായ ത്രികക്ഷി കരാർ സംസ്ഥാനത്താദ്യമായി മീനച്ചിൽ ഗ്രാമ പഞ്ചായത്തിൽ ഒപ്പുവച്ചു. ഒന്നാം കക്ഷിയെന്ന നിലയിൽ ഗ്രാമപഞ്ചായത്തിനായി സെക്രട്ടറി എം.സുശീലും രണ്ടാം കക്ഷിയായ ജില്ലാ ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറിയെന്ന നിലയിൽ വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയർ സജീവ് രത്‌നാകരനും, മൂന്നാം കക്ഷിയെന്ന നിലയിൽ ഇംപ്ലിമെന്റിങ്ങ് സപ്പോർട്ട് ഏജൻസിയായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്കായി ഡയറക്ടർ ഫാ.തോമസ് കിഴക്കേലും കരാറിൽ ഒപ്പുവച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ഡാന്റീസ് കൂനാനിക്കൽ, പി.വി.ജോർജ് പുരയിടം, എ.ബി. സെബാസ്റ്റ്യൻ,പുന്നൂസ് തൊടുകയിൽ, സജോ പൂവത്താനി, ബിജു ജേക്കബ്, ബിന്ദു ശശികുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒപ്പുവെച്ച കരാറിന്റെ ഔപചാരികമായ കൈമാറ്റം തിടനാട്ടിൽ പ്രസിഡന്റ് വിജി ജോർജ് വെള്ളൂക്കുന്നേലും, കരൂരിൽ പ്രസിഡന്റ് മഞ്ജു ബിജുവും നിർവഹിച്ചു. തിടനാട്ടിൽ സെക്രട്ടറി രാജേഷ് കുമാർ ,മെമ്പർമാരായ സ്‌കറിയാ പൊട്ടനാനിയിൽ, ഓമന രമേശ്, ബെറ്റി ബെന്നി എന്നിവരും കരൂരിൽ സെക്രട്ടറി ബിജു എം. മാത്യൂസ്, മെമ്പർമാരായ ലിന്റൺ ജോസഫ്, പ്രിൻസ് അഗസ്റ്റ്യൻ, സ്മിത ഗോപാലകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.