കോട്ടയം: ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ,
വ്യാപകനാശമുണ്ടായ സ്ഥലങ്ങളിൽ നഷ്ടം തിട്ടപ്പെടുത്താൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. വിശദമായ റിപ്പോർട്ട് 26നകം നൽകണമെന്ന് അവലോകന യോഗത്തിൽ താലൂക്കിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാർക്കും തഹസിൽദാർമാർക്കും മന്ത്രി കെ. രാജൻ കർശനനിർദ്ദേശം നൽകി.
ദുരന്തം നടന്ന് ഒരാഴ്ച കഴിയുമ്പോഴും കണക്കെടുപ്പ് ഇഴയുന്നതിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ഉദ്യോസ്ഥർക്ക് കർശന നിർദേശം മന്ത്രി നൽകിയത്. ഒരോ വില്ലേജിലും സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ച് പൂർണവും വ്യക്തവുമായ വിവരങ്ങൾ ശേഖരിക്കണം. കൃത്യതയാർന്ന കണക്ക് നൽകണം. താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലുണ്ടായ നഷ്ടങ്ങളെക്കുറിച്ച് തഹസിൽദാർമാർ വിശദവിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കണം. ഓരോ സ്ഥലങ്ങളിലും കണക്കെടുപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ വിവരം സൂക്ഷിക്കണം. ജനങ്ങൾക്ക് നഷ്ടപ്പെട്ട രേഖകൾ നിയമാനുസൃതമായി വേഗത്തിൽ ലഭിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. തുടർന്നാണ് 26നകം റിപ്പോർട്ട് നൽകണമെന്ന നിർദേശം നൽകിയത്.
ഭക്ഷണ വിതരണം തദ്ദേശ സ്ഥാപനങ്ങൾക്ക്
ക്യാമ്പുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ പൂർണചുമതല തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കാണെന്നും ചുമതലപ്പെട്ട ക്യാമ്പ് ഓഫീസർമാർ മുഖേനയേ ക്യാമ്പുകളിൽ മറ്റു സാധനങ്ങൾ വിതരണം ചെയ്യാവൂവെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
'' പരമാവധി സഹായം ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കൂട്ടിക്കലടക്കം വ്യാപക നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലെ നഷ്ടം തിട്ടപ്പെടുത്താൻ മഴക്കെടുതി ബാധിക്കാത്ത മേഖലകളിലെ ജീവനക്കാരെ നിയോഗിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്'' മന്ത്രി കെ.രാജൻ