അടിമാലി: സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ആരംഭിച്ച 27 സഹകരണ സംഘങ്ങളിൽ ജില്ലയിൽ ഒന്നാമതായി ആരംഭിച്ച അടിമാലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുവധാര യുവജനസഹകരണ സംഘത്തിന്റെ പ്രഥമ പൊതുയോഗം മർച്ചന്റ് വെൽഫയർ ബിൽഡിംഗിലെ യുവധാര യുവജനസഹകരണ സംഘത്തിന്റെ ഓഫീസിൽ ചേർന്നു. ചീഫ് പ്രമോട്ടർ സുനീനാ ഷെമീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് രജിസ്ട്രാർ അനൂപ് ഉദ്ഘാടനം ചെയ്തു. അഫ്സൽ, പി.ജി. അജിത എന്നിവർ ആശംസകൾ അറിയിച്ചു. നോഡൽ ഓഫീസർ ജോസ്മിയിൽ നിന്ന് ബൈലോയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. റിപ്പോർട്ട്, വരവ് ചിലവ് കണക്ക്, ബഡ്ജറ്റ് എന്നിവ യോഗത്തിൽ അവതരിപ്പിച്ചു. യോഗത്തിൽ റിക്സൺ പൗലോസ് സ്വാഗതവും ഷെനിൽ എൽദോസ് നന്ദിയും പറഞ്ഞു.