കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ കോട്ടയത്തെ ക്ഷീര പരിശീലന കേന്ദ്രത്തിൽ 27, 28 തീയതികളിൽ ശുദ്ധമായ പാലുൽപ്പാദനത്തെ സംബന്ധിച്ച് കർഷകർക്കായി ക്ലാസ് സംഘടിപ്പിക്കും. താത്പര്യമുള്ളവർ 6465445536 എന്ന മൊബൈൽ നമ്പരിൽ 26നകം ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ ഫീസ് 20 രൂപ. പങ്കെടുക്കുന്നവർ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം.