അയ്മനം: ക്ഷീരകർഷകർക്ക് ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കൂടി ലഭിക്കുന്ന ആനുകൂല്യങ്ങളെപ്പറ്റിയുള്ള പദ്ധതി വിശദീകരണം വല്യാട് ക്ഷീരസംഘം സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ.ഷാജിമോൻ ഉൽഘാടനം ചെയ്തു. ജോയിന്റ് ബി.ഡി.ഒ മധുകുമാർ പദ്ധതി വിശദീകരണവും കർഷകരുടെ സംശയങ്ങൾക്ക് മറുപടിയും പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ആര്യാ രാജൻ, ബ്ലോക്ക് മെമ്പർ രതീഷ് കെ.വാസു, പഞ്ചായത്തംഗം എസ്.രാധാകൃഷ്ണൻ,​ സംഘം സെക്രട്ടറി ബൈജു എന്നിവർ പ്രസംഗിച്ചു.