nokku

കോട്ടയം: നോക്കുകൂലി സമ്പ്രദായത്തിനെതിരേ തൊഴിൽ വകുപ്പിന്റെയും കേരളാ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന പ്രചാരണ യജ്ഞത്തിന്റെ ഭാഗമായി 26ന് ജില്ലാതല അവബോധന യോഗം നടക്കും. രാവിലെ 11ന് കോട്ടയം വ്യാപാരഭവൻ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. ജില്ലാ ലേബർ ഓഫീസർ വി.ബി. ബിജു അദ്ധ്യക്ഷത വഹിക്കും. കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചീഫ് എക്‌സിക്യുട്ടീവ് കെ. ശ്രീലാൽ മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി ലേബർ ഓഫീസർ എം. ജയശ്രീ, അക്കൗണ്ട്‌സ് ഓഫീസർ പി.ആർ. ഉഷാകുമാരി എന്നിവർ പങ്കെടുക്കും.