ചങ്ങനാശേരി : റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി കൂടുതൽ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം. പി അറിയിച്ചു. പ്ലാറ്റ്‌ഫോമിന്റെ മദ്ധ്യഭാഗത്തായി ലിഫ്റ്റ്, സ്റ്റേഷന് അകത്തും പരിസരത്തുമായി കൂടുതൽ വൈദ്യുതി ലൈറ്റുകൾ സ്ഥാപിക്കൽ, പ്ലാറ്റ്‌ഫോമിൽ അലുമിനിയം ഷീറ്റുകൾ സ്ഥാപിക്കൽ, ട്രെയിൻ സമയങ്ങൾ വ്യക്തമാക്കുന്ന ഇൻഫർമേഷൻ ഡിസ്‌പ്ലേ ബോർഡും, ട്രെയിന്റെ തത്സമയ വിവരങ്ങൾ അറിയുനതിനായി ഇലക്ട്രോണിക് ട്രെയിൻ ബോർഡും സ്ഥാപിക്കും. കൊങ്കൺ വഴി കടന്ന് പോകുന്ന ട്രെയിനുകൾക്കും ജനശതാബ്ദി എക്‌സ്പ്രസ്സിനും സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടി പരിശോധിക്കുമെന്ന് ദക്ഷിണമേഖല റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് എം.പിയെ അറിയിച്ചു.