മുണ്ടക്കയം: കൊട്ടാരക്കര ദിണ്ഡികൽ ദേശീയപാതയിൽ മരുതുംമൂടിന് സമീപം പൊലീസ് ജീപ്പ് നീന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലെ പ്രളയദുരിതമേഖലയിൽ സേവനത്തിനായി എത്തിച്ച കുമളി പൊലിസ് സ്റ്റേഷനിലെ വാഹനമാണ് മറിഞ്ഞത്.