പാലാ:രാമപുരം പഞ്ചായത്തിലെ മുല്ലമറ്റം ചെറുകുറിഞ്ഞി റോഡ് വികസനത്തിന് ജില്ലാ പഞ്ചായത്തിൽ നിന്നും 23 ലക്ഷം രൂപാ അനുവദിച്ചു.

തുക അനുവദിച്ച ജില്ലാ പഞ്ചായത്തംഗം പി.എം മാത്യുവിനേയും നേതൃത്വം നൽകിയ കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, ബ്ലോക്ക് പഞ്ചയത്ത് മെമ്പർ സ്മിത അലക്‌സ് എന്നിവരെ നാട്ടുകാർ അഭിനന്ദിച്ചു. റോഡ് വികസനത്തിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺസ് എം മണ്ഡലം സെക്രട്ടറിമാരായ ബെന്നി ആനത്താരക്കൽ, എം,എ ജോസ് മണക്കാട്ട്, മറ്റം വാർഡ് പ്രസി:സാബു കോലത്ത്, മത്തായിച്ചൻ പുതിയിടത്തുചാലിൽ, സൈജു കോലത്ത് എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു.