covid

കോട്ടയം: ജില്ലയില്‍ 777 പേര്‍ക്ക് കൊവിഡ്. 770 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. 801 പേര്‍ രോഗമുക്തരായി. 5322 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 337 പുരുഷന്‍മാരും 346 സ്ത്രീകളും 94 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 146 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3164 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 318490 പേര്‍ കൊവിഡ് ബാധിതരായി. 312901 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 26793 പേര്‍ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.