കോട്ടയം: സിൽവർ ലൈൻ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകാനോ വിദേശ വായ്പയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ കഴിയില്ലെന്ന് കേന്ദ്ര സർക്കാരും റെയിൽവേയും വ്യക്തമാക്കിയ സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് മുൻ മന്ത്രി കെ.സി ജോസഫ് ആവശ്യപ്പെട്ടു.
കേരളത്തിന്റെ ഇപ്പോഴത്തെ കടബാദ്ധ്യത 375000 കോടി രൂപയാണ്. ഈ അവസരത്തിൽ കേന്ദ്രസഹായമോ വിദേശ വായ്പക്ക് ഗ്യാരണ്ടിയോ ഇല്ലാതെ പദ്ധതി ഏറ്റെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെയും ജനങ്ങളെയും വിഡ്ഢികളാക്കാൻ നോക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു കൂട്ടിയും നിയമസഭയിൽ ചർച്ച ചെയ്തും സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ച് മറ്റു മാർഗങ്ങൾ കണ്ടെത്തണം.