കോട്ടയം: പ്ലസ് വൺ പ്രവേശനത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് ആവശ്യപ്പെട്ടു. കെ.എസ്.സി 58ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ പ്ലസ് ലഭിച്ച കുട്ടികൾക്ക് പോലും ഇഷ്ടവിഷയം ലഭിക്കാത്ത സ്ഥിതിയാണ് . ആശങ്ക പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കണം. കെ.എസ്.സി സംസ്ഥാന പ്രസിഡൻ്റ് രാകേഷ് ഇടപ്പുര അദ്ധ്യക്ഷത വഹിച്ചു. പി.സി തോമസ്, മോൻസ് ജോസഫ് , ജോയി ഏബ്രഹാം ഫ്രാൻസീസ് ജോർജ് , പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ, വി.ജെ. ലാലി എന്നിവർ പ്രസംഗിച്ചു