വൈക്കം: എസ്.എൻ.ഡി.പി യോഗം 746ാം നമ്പർ കുടവെച്ചൂർ സി.കേശവവിലാസം ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികോത്സവത്തിന്റെ ദീപപ്രകാശനം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് നിർവഹിച്ചു..
തന്ത്രി എരമല്ലൂർ ഉപേന്ദ്രൻ , ക്ഷേത്രം മേൽശാന്തി രാഹുൽ ശാന്തി, ആചാര്യൻ കെ.എൻ ബാലാജി എന്നിവർ കാർമ്മികരായിരുന്നു. ശാഖാ പ്രസിഡന്റ് അജിത്ത് കുമാർ , സെക്രട്ടറി പി.കെ.മുരളീധരൻ, ടി.എസ്. ബൈജു , എം.ലാലി, വിപിൻ ലാൽ, ഗോപിനാഥ് , ഹരിദാസ്, വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. അഭിഷേകം,മലർനേദ്യം,ഗുരുപൂജ,ഗണപതിഹോമം,സമൂഹപ്രാർത്ഥന,കലശാഭിഷേകം, ഗുരുപുഷ്പാഞ്ചലി, പ്രസാദ ഊട്ട് എന്നിവ നടന്നു.