കോട്ടയം: താഴത്തങ്ങാടി റിവർബാങ്ക് റസിഡൻസ് അസോസിയേഷൻ ഇടയ്ക്കാട്ടുപള്ളി ഭാഗത്ത് വച്ചുപിടിപ്പിച്ചിരുന്ന മണിമരുത് ചെടികൾ വെട്ടിനശിപ്പിച്ചതിനെതിരെ റസി‌ൻസ് അസോസിയേഷനും പ്രകൃതി സ്നേഹികളും രംഗത്തെത്തി. വാർഡ് കൗൺസിലർക്ക് ഇതിൽ പങ്കുണ്ടെന്നും വെട്ടിയ ചെടികൾ ആറ്റിലിട്ട് ആറും മലിനപ്പെടുത്തിയെന്ന് പ്രകൃതി സ്നേഹികളും ആറ്റുതീരത്തുള്ള കെട്ടിട ഉടമയാണ് പിന്നിലെന്ന് റസിഡൻസ് അസോസിയേഷനും ആരോപിച്ചു.