രാജാക്കാട്: ഇരുചക്ര വാഹനം നിയന്ത്രണം നഷ്ടപെട്ട് മറിഞ്ഞ് യുവാവ് മരിച്ചു.രാജാക്കാട് മുല്ലക്കാനം ചെറുതാനിയിൽ ബിജു കുര്യൻ (47) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് ബിജു ഓടിച്ചിരുന്ന ഇരുചക്രവാഹനം നിയന്ത്രണംനഷ്ടപ്പട്ട് രാജാക്കാട് ടൗണിൽ റോഡിന്റെ താഴ് ഭാഗത്തുള്ള കെട്ടിടത്തിനു സമീപത്തേക്ക് മറിഞ്ഞു വീണു. ഇന്നലെ രാവിലെയാണ് അപകടത്തിൽ പെട്ട വാഹനവും ബിജുവിനെയും നാട്ടുകാർ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.സംസ്‌കാരം നടത്തി. ഭാര്യ: ആ.,മക്കൾ: ദിയാമോൾ, ബിയോൺ, ജിയോൺ, ഡിയോൺ.