കുറിച്ചി: ചിറവംമുട്ടം മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റുമതിൽ കഴിഞ്ഞ ദിവസത്തെ പെരുമഴയിൽ തകർന്നുവീണു. തകർന്ന ഭാഗങ്ങൾ പുനർ നിർമ്മിക്കാൻ ദേവസ്വം അധികൃതർ തയ്യാറാവാത്തത് പ്രതിഷേധത്തിന് ഇടയാക്കി. വിവരം അറിയിച്ചിട്ടും ദേവസ്വം ബോർഡ് അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതിയുണ്ട്. അടിയന്തരമായി തകർന്നു വീണ ക്ഷേത്രമതിൽ ഭാഗങ്ങൾ പുനർ നിർമ്മിക്കണമെന്ന് ഹൈന്ദവ ഭക്ത സമിതി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം
പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് കെ.ജി രാജ്‌മോഹൻ, ബി. ആർ മഞ്ജീഷ്, ഹരി കെ. നായർ, പി.ആർ ശശികുമാർ, എ.കെ പ്രകാശ് കുമാർ,വിജയശേഖരൻ, വിവേക്, വിനോദ് എന്നിവർ അറിയിച്ചു.