അടിമാലി: ദേശീയ പാതയിൽ അമ്പലപ്പടിക്ക് സമീപം മിനി പടിയിൽ കാൽനടയാത്രികനായ യുവാവിനെ ജീപ്പ് ഇടിച്ച് വിഴ്ത്തി നിറുത്താതെ പോയ വാഹനം ഇനിയും കണ്ടെത്താനായില്ല. സംഭവമായി ബന്ധപ്പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവിന്റെ മൊഴിയെടുത്ത് കെസ്സ് എടുക്കാനും പൊലീസ് തയ്യാറായിട്ടില്ലന്ന് ആക്ഷേപമുണ്ട്. . ശനിയാഴ്ച രാത്രി 8 മണിയോടെ മിനി പടിയിൽ സോണി ഫിഷറീസിന് മുൻവശത്ത് വെച്ചാണ് ടിൽ ബിൻ (20) നെ പുറകിൽ നിന്നും അമിത വേഗതയിൽ അടിമാലി ഭാഗത്തു നിന്നും വന്ന ജീപ്പ് ഇടിച്ച് വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ 20 മീറ്ററോളം ദൂരത്തിൽ ഇലക്ടിക് പോസ്റ്റിൽ ഇടിച്ച് വീഴുകയായിരുന്നു ടിൽ ബിൻ . സാരമായി പരിക്കേറ്റ ടിൽ ബിന്നിനെ കൊലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടും ഇടിച്ചിട്ട് നിറുത്താതെ പോയ വാഹനം കണ്ടെത്താനായിട്ടില്ല.