അടിമാലി: തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രളയങ്ങളും കൊവിഡ് മഹാമാരിയും മൂലം ജന ജീവിതം ദുരിത പൂർണ്ണമായിരിക്കുന്നതിനാൽ ബാങ്കുകൾ പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്ന് എൽ .ജെ .ഡി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഈ കാലയളവിലെ വിവിധ വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിഴപ്പലിശയും കൂടിയാണ് ബാങ്കുകൾ ഈടാക്കുന്നത് . ഇത് ഇരട്ട പ്രഹരമാണ് ജനങ്ങൾക്ക് വരുത്തിയിട്ടുള്ളത്. സുമേഷ് മാത്യു വിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോയ അമ്പാട്ട് ,ഷെറീഫ് തേളായി ,ബേബി പാതിരിക്കാട്ട് ,ലിയ ജയിംസ്,ബിനു പി ആർ ,ശാന്ത രാജു എന്നിവർ സംസാരിച്ചു.