കുമരകം : സ്പൈസസ് ബാേർഡ് ചെയർമാൻ എ.ജി. തങ്കപ്പന് സ്വീകരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തി. കിളിരൂർ എസ് .എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ഡോ. പൽപ്പു മെമ്മോറിയൽ കെട്ടിടത്തിന്റെ ഉദ്ഘാടനം എ.ജി തങ്കപ്പൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് മോഹനൻ അടിവാക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യാേഗത്തിൽ തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനാേൻ എ.ജി തങ്കപ്പനെ ആദരിച്ചു. കെ.ജി സുരേന്ദ്രൻ , എം.എം.ബിന്നു , സുമേഷ് കാഞ്ഞിരം, എം.എസ് സുമാേദ് , ജയരാജ് തമ്പിത്തറ, ജയേഷ് കോതാടി, സുധി രാജ് പീടികച്ചിറയിൽ, അദ്ധ്യാപികമാരായ ലിൻസി , ഗീത , മിനി, സുഭഗ തുടങ്ങിയവർ പ്രസംഗിച്ചു.