കുമരകം: കുമരകം എട്ടങ്ങാടി ഭാഗത്ത് ഉടമ അടക്കം നാല് പേർക്കും രണ്ട് നായ്ക്കൾക്കും വളർത്തുനായയുടെ കടിയേറ്റു. സാരമായ കടിയേറ്റ ഉടമ ബിജു, വിപിൻ രാജ് ,വിജയമ്മ, ജീവ അനീഷ് എന്നിവരെ കാേട്ടയം മെഡിക്കൽ കാേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി വൈകി നായയെ ചത്ത നിലയിൽ കണ്ടെത്തി . കടിയേറ്റ മറ്റ് നായ്ക്കളെ പിടികൂടാൻ നടപടി തുടങ്ങിയിട്ടുണ്ട്.

ആക്രമണകാരിയായ നായയെ ബിജുവും സുഹൃത്തുക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് കടിയേറ്റത്. ഭയന്ന അയൽക്കാർ വീടുകളിൽ ഒാടിക്കയറി. കുമരകം പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.