കോട്ടയം: ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ കൊടുരാറ്റിൽ വീണയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. കാരാപ്പുഴ സ്വദേശി രമണനാണ് അപകടത്തിൽപ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്നോടെ കോടിമതയ്ക്ക് സമീപത്തായിരുന്നു അപകടം. ബോട്ട് ചാലിന് സമീപത്ത് നിന്ന് മീൻ പിടിക്കുന്നതിനിടെ തലകറങ്ങി ആറ്റിലേക്ക് വീഴുകയായിരുന്നു. ഇതു കണ്ട മറുകരയിലുണ്ടായിരുന്നവർ വള്ളവുമായെത്തി ഇയാളെ രക്ഷിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി.