മണർകാട്: മണർകാട്ടെ സ്വകാര്യ കോളേജിൽ എസ് എഫ് ഐ - കെ എസ് യു പ്രവർത്തകർ തമ്മിൽ തർക്കം. കോളേജിൽ ക്ലാസുകൾ ഇന്ന് ആരംഭിക്കുന്നതിനു മുന്നോടിയായി ഇരു സംഘടനകളും കൊടിത്തോരണങ്ങൾ സ്ഥാപിച്ചിരുന്നു. എസ്.എഫ്.ഐ പ്രവർത്തകർ സ്ഥിരമായി കൊടി ത്തോരണങ്ങൾ കെട്ടുന്ന സ്ഥലത്ത് കെ.എസ്.യു പ്രവർത്തകർ കൊടികെട്ടിയതാണ് തർക്കത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് മണർകാട് പൊലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും പിരിച്ചുവിട്ടു.