തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം പെരുവ കുന്നപ്പള്ളി 125ാം നമ്പർ ശാഖാ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണ ജോലികളുടെ ഭാഗമായി നിർമ്മിക്കുന്ന പുതിയ ശ്രീകോവിലിന്റെ ഷഢാധാര പ്രതിഷ്ഠ നടത്തി. പറവൂർ രാകേഷ് തന്ത്റിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രം മേൽശാന്തി അഖിൽ ശാന്തി, സ്ഥപതി പാമ്പാക്കുട ശിവൻ, ക്ഷേത്ര ശില്പി സുമേഷ് മേക്കടമ്പ് തുടങ്ങിയവർ പങ്കെടുത്തു. ശാഖാ ഭാരവാഹികളായ കെ.കെ പീതാംബരൻ പരിക്കണ്ണിത്താനം, എൻ.കെ പീതാംബരൻ നിരപ്പിൽ, കെ.എ രമണൻ, പ്രഭാകരൻ മുതിരക്കാലാ, പി.ആർ രാജീവ്, കെ.കെ ഗോപിനാഥൻ, ചെല്ലപ്പൻ ഇടപ്പറമ്പിൽ, മോഹനൻ കാഞ്ഞാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.