വൈക്കം : ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കോളേജിലെത്തിയ വിദ്യാർത്ഥികളെ വൈവിധ്യമാർന്ന പരിപാടികളോടെ സ്വീകരിച്ച് ശ്രീ മഹാദേവ കോളേജ്. പ്രകൃതി സ്‌നേഹത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശങ്ങൾ നെഞ്ചിലേ​റ്റിയ വിദ്യാർത്ഥികൾ ക്യാമ്പസ് വളപ്പിൽ വൃക്ഷതൈകൾ നട്ട് പ്രവേശന ഉത്സവത്തിന് തിളക്കമേകി. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും തൈനടീൽ പരിപാടിയിൽ പങ്കാളികളായി. പരിസ്ഥിതി സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്റും കോളേജ് ഡയറക്ടറുമായ പി.ജി.എം നായർ കാരിക്കോട് വൃക്ഷതൈ നടീൽ ഉദ്ഘാടനം ചെയ്തു. പ്രകൃതിസംരക്ഷണ പാഠങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുന്ന പദ്ധതികൾ കോളേജിന്റെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് പ്രിൻസിപ്പൽ സെ​റ്റിന പൊന്നപ്പൻ അറിയിച്ചു. കോളേജ് മാനേജർ ബി.മായ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം.ശോണിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽ പി.കെ.നിതിയ അദ്ധ്യക്ഷത വഹിച്ചു. ട്രെയിനിംഗ് വിഭാഗം മേധാവി വി.ആർ.സി നായർ, എസ്.ഐശ്വര്യ , ടിന്റു അരവിന്ദ്, ധനൂപ് വർമ്മ , ബിച്ചു എസ് നായർ, സി.ശ്രീലക്ഷ്മി, എം.എസ് ശ്റീജ എന്നിവർ പ്രസംഗിച്ചു